Benefits of Google Ads for Small Businesses

benefits of google ads

ഗൂഗിൾ ആഡ്‌സ് വഴി പരസ്യം ചെയ്യുന്നതുകൊണ്ട് ചെറുകിട ബിസിനസ്സുകൾക്കുള്ള നേട്ടങ്ങൾ

1. ഗൂഗിൾ ആഡ്‌സ് നിങ്ങളുടെ ബിസിസിനസ്സിനെ എളുപ്പത്തിൽ കണ്ടുപിടിക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നു

ഉപഭോക്താക്കൾ നിങ്ങളുടെ ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഗൂഗിളിൽ തിരയുമ്പോൾ റിസൾട്ട് പേജിൽ മുകളിൽ തന്നെ നിങ്ങളുടെ ബിസിനസ്സ് കാണിക്കുന്നത് കൂടുതൽ ഉപഭോക്താക്കളെ നിങ്ങളുടെ ബിസിനസ്സിലേക്ക് ആകർഷിക്കും. ചെറുകിട ബിസിനസ്സുകൾക്ക് ഇങ്ങനെ സേർച്ച് എഞ്ചിനുകളിലെ ആദ്യ സെർച്ച് റിസൾട്ടുകളിൽ തന്നെ വരാൻ ഗൂഗിൾ ആഡ്‌സ് ഉപയോഗിച്ചുള്ള പരസ്യങ്ങൾ സഹായിക്കും.

ഗൂഗിൾ ആഡ്‌സ്  ഉപയോഗിച്ച് പരസ്യം ചെയ്യാൻ ആദ്യം നിങ്ങളുടെ സ്വന്തമായൊരു വെബ്സൈറ്റ് ആവശ്യമാണ്. നിങ്ങളുടെ ഓൺലൈൻ പരസ്യങ്ങൾ ഈ സൈറ്റിലേക്ക് ലിങ്ക് ചെയ്ത് നിങ്ങളുടെ ബിസിനസിനെക്കുറിച്ച് ഉപഭോക്താക്കളെ കൂടുതൽ അറിയിക്കാനുള്ള അവസരമായി നിങ്ങൾക്ക് ഇത് ഉപയോഗിക്കാം.

Related Topic: എന്തുകൊണ്ട് എല്ലാ ബിസിനസ്സുകൾക്കും വെബ്സൈറ്റ് അത്യാവശ്യമായി വരുന്നു?

2. പ്രാദേശിക ഉപഭോക്താക്കളിലേക്ക് എത്താൻ ഗൂഗിൾ ആഡ്‌സ് നിങ്ങളെ അനുവദിക്കുന്നു

ഗൂഗിൾ ആഡ്‌സ് നിങ്ങൾക്ക് വിവിധ ടാർഗെറ്റിംഗ് ഓപ്‌ഷനുകൾ നൽകുന്നു. അതിനാൽ നിങ്ങളുടെ ചെറുകിട ബിസിനസ്സിൻ്റെ ശരിയായ പ്രേക്ഷകരെ ലക്ഷ്യംവെച്ച്‌ പരസ്യങ്ങൾ നൽകാൻ എളുപ്പമായിരിക്കും. നിങ്ങൾക്ക് ഒരു പ്രാദേശിക സ്റ്റോർ ഉണ്ടെങ്കിൽ ഗൂഗിൾ ആഡ്‌സ് ഉപയോഗിച്ച് ആ പ്രദേശത്തെ ഉപഭോക്താക്കളെ മാത്രം ലക്ഷ്യംവെച്ച്‌ പരസ്യങ്ങൾ നൽകുന്നത് കൂടുതൽ ഫലപ്രദമായിരിക്കും.

3. ഗൂഗിൾ ആഡ്‌സിൻ്റെ ഫലങ്ങൾ അളക്കാവുന്നതാണ്

നിങ്ങളുടെ ക്യാമ്പയ്‌നുകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും ക്യാമ്പയ്‌നിൻ്റെ ഫലങ്ങളുടെ ആഴത്തിലുള്ള വിശകലനവും മറ്റും എളുപ്പത്തിൽ മനസ്സിലാക്കാവുന്ന തരത്തിൽ ഗൂഗിൾ ആഡ്‌സ് നിങ്ങൾക്ക് നൽകുന്നു. ക്ലിക്കുകൾ, ഇംപ്രഷനുകൾ, കീവേഡുകൾ, ബജറ്റ് തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ ഗൂഗിൾ ആഡ്‌സിൽ നിന്ന് നേടാനാകും. നിങ്ങളുടെ വെബ്‌സൈറ്റിലേക്കുള്ള വിസിറ്റർമാരുടെ എണ്ണം, മികച്ച ഫലങ്ങൾ നൽകുന്ന കീവേഡുകൾ, ഉപഭോക്താക്കളാവാൻ സാധ്യതയുള്ള വെബ്‌സൈറ്റ് വിസിറ്റർമാർ തുടങ്ങിയ വിവരങ്ങളെ അടിസ്ഥാനമാക്കി നിങ്ങൾക്ക് നിങ്ങളുടെ ബിസിനസ്സിൻ്റെ ലക്ഷ്യങ്ങൾ സജ്ജീകരിക്കാനും അവയുടെ വിജയം ട്രാക്കുചെയ്യാനും കഴിയും.

4. ഗൂഗിൾ ആഡ്‌സ് എല്ലാത്തരം ബിസിനസ്സുകൾക്കും അനുയോജ്യമാണ്

ഗൂഗിൾ ആഡ്‌സ് ഏത് തരത്തിലുള്ള ബിസിനസ്സുകൾക്കും അനുയോജ്യമാണ്. നിങ്ങളുടെ ബിസിനസ്സ് ഏത് വ്യവസായവുമായി ബന്ധപ്പെട്ടുകിടക്കുന്നു അത് എത്രത്തോളം വലുതാണ് എന്നീ കാര്യങ്ങളൊന്നും തന്നെ ഗൂഗിൾ ആഡ്‌സിനെ ബാധിക്കുന്നില്ല. ചെറുതോ ഇടത്തരമോ വലുതോ ആയ ഏത് ബിസിനസ്സിനും ഗൂഗിൾ ആഡ്‌സ് ഉപയോഗപ്പെടുത്താം.

5. ഗൂഗിൾ ആഡ്‌സ് നിങ്ങളുടെ നിക്ഷേപത്തിന് അനുസരിച്ചുള്ള വരുമാനം നൽകുന്നു

ഗൂഗിൾ ആഡ്‌സിനെ സംബന്ധിച്ച നല്ല കാര്യങ്ങളിലൊന്ന്, പരസ്യത്തിലെ ക്ലിക്കുകൾക്കനുസരിച്ചാണ് നിങ്ങൾ പണം നൽകേണ്ടത്. നിങ്ങളുടെ ബിസിനസ്സ് ഉപയോഗപ്പെടുത്താൻ സാധ്യതയുള്ള പ്രേക്ഷകരെ ലക്ഷ്യംവെച്ചുള്ള പരസ്യങ്ങൾക്ക് അവരെ ഉപഭോക്താക്കളാക്കിമാറ്റാൻ സാധിക്കും. അങ്ങനെ നിങ്ങളുടെ നിക്ഷേപത്തിന് അനുസരിച്ചുള്ള വരുമാനം തിരികെ ലഭിക്കും.

6. ഗൂഗിൾ ആഡ്‌സ് നിങ്ങൾക്ക് വേഗതയേറിയതും സുതാര്യവുമായ ഫലങ്ങൾ നൽകുന്നു

ഗൂഗിൾ ആഡ്‌സ് നിങ്ങളുടെ പരസ്യങ്ങൾ ഉടനടി കാണിക്കാൻ തുടങ്ങുന്നു. അതിനർത്ഥം ഉപഭോക്താക്കൾ ഉടൻ തന്നെ പരസ്യത്തിലെ ലിങ്കുകൾ വഴി നിങ്ങളുടെ വെബൈറ്റിലേക്ക് വന്നുതുടങ്ങുന്നു. വേഗതയും കൃത്യമായി ഉപഭോക്താക്കളെ ലക്ഷ്യംവെച്ചുള്ള തന്ത്രങ്ങളും ചേർന്ന് ഉടൻ തന്നെ നിങ്ങളുടെ പരസ്യങ്ങൾക്ക് പ്രസക്തമായ ക്ലിക്കുകൾ ലഭിക്കാൻ സഹായിക്കുന്നു.

7. ഗൂഗിൾ ആഡ്‌സ് സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷനേക്കാൾ വേഗമേറിയതും എളുപ്പവുമാണ്

ഗൂഗിൾ ആഡ്‌സ് സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷനേക്കാൾ വേഗതയുള്ളതാണ്. സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ താരതമ്യേന ചെലവുകുറഞ്ഞതാണ്. ഇത് ഡിജിറ്റൽ മാർക്കറ്റിംഗിലെ ഒരു ജനപ്രിയ രീതിയാണ്. എന്നിരുന്നാലും, ഒരു ബിസിനസ്സിനായി സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ ഉപയോഗിച്ച് ഫലങ്ങൾ ലഭിക്കാൻ മാസങ്ങൾ എടുത്തേക്കാം. ഇതിനായി ഒരു പരിചയസമ്പന്നരായ സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ കമ്പനിയുടെ സഹായം ആവശ്യമായി വന്നേക്കാം. അതിനെ അപേക്ഷിച്ച് ഗൂഗിൾ ആഡ്‌സ് പെട്ടെന്ന് തന്നെ ഫലം നൽകും.

Related Article: ബിസിനസ് വെബ്‌സൈറ്റ് ഗൂഗിൾ സെർച്ച് എഞ്ചിൻ ഒപ്ടിമൈസേഷൻ ചെയ്യേണ്ടതിൻ്റെ പ്രാധാന്യം

8. നിങ്ങളുടെ സ്വന്തം ബജറ്റ് നിയന്ത്രിക്കാൻ ഗൂഗിൾ ആഡ്‌സ് നിങ്ങളെ അനുവദിക്കുന്നു

നിങ്ങളുടെ ഗൂഗിൾ ആഡ്‌സ് ക്യാമ്പയ്‌നുകളുടെ ബഡ്ജറ്റിൽ നിങ്ങൾക്ക് പൂർണ്ണ നിയന്ത്രണമുണ്ടായിരിക്കും. പരസ്യത്തിലെ പരമാവധി ചെലവഴിക്കാവുന്ന തുക മുതൽ ക്യാമ്പയ്‌നിൻ്റെ ദൈനംദിന ബജറ്റ് വരെയുള്ള എല്ലാം നിങ്ങൾക്ക് നിയന്ത്രിക്കാനാകും.

9. നിങ്ങളുടെ എതിരാളികളെ തോൽപ്പിക്കാൻ ഗൂഗിൾ ആഡ്‌സ് നിങ്ങളെ സഹായിക്കുന്നു

ഗൂഗിൾ ആഡ്‌സ് ഉപയോഗിച്ച് നിങ്ങളുടെ പരസ്യം ഗൂഗിൾ സെർച്ച് റിസൾട്ട് പേജുകളിൽ മുകളിൽ പ്രദർശിപ്പിക്കുന്നത് ബിസിനസ്സിലെ നിങ്ങളുടെ എതിരാളികളെ തോൽപ്പിക്കാൻ സഹായിക്കും. എതിരാളികളുടെ ബിസിനസ്സ് വിശകലനം ചെയ്യുന്നത് നിങ്ങളുടെ ക്യാമ്പയ്‌നുകൾക്കായി പുതിയതും ലാഭകരവുമായ കീവേഡുകൾ കണ്ടെത്താൻ ഉപകരിക്കും.

10. ഗൂഗിൾ ആഡ്‌സ് നിങ്ങളുടെ ബ്രാൻഡിനെ ആളുകൾക്ക് പരിചിതമാകാൻ സഹായിക്കുന്നു

ഗൂഗിൾ ആഡ്‌സ് ഉപയോഗിച്ച് ബിസിനസ്സ് സാധ്യതകൾ സൃഷ്ടിക്കാനും ഉൽപ്പന്നങ്ങളും സേവനങ്ങളും വിൽക്കാനും മാത്രമേ സാധിക്കൂ എന്നത് പൊതുവേയുള്ള ഒരു മിഥ്യാധാരണയാണ്. ഗൂഗിൾ ആഡ്‌സ് ബ്രാൻഡ് അവബോധം സൃഷ്ടിക്കുന്നു. താരതമ്യേന ചെറുകിട ബിസിനസ്സുകൾക്ക് ബ്രാൻഡ് അവബോധം സൃഷ്ടിക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും നിങ്ങളുടെ ടാർഗെറ്റ് പ്രേക്ഷകർക്കിടയിൽ ബ്രാന്ഡിനെക്കുറിച്ചുള്ള അറിവ് ഉണ്ടാക്കിയെടുക്കുന്നത് ബിസിനസ്സിൻ്റെ വളർച്ചയ്ക്ക് അത്യാവശ്യമാണ്.

Related Topic: നിങ്ങളുടെ ബ്രാൻഡ് ഓൺലൈനിൽ ശ്രദ്ധിക്കപ്പെടാനുള്ള 10 മാർഗങ്ങൾ

Top 10 Advantages of Google Ads for Small Business

Here is the top list of benefits provided by Google Ads for small business owners.

1. Google Ads helps customers find your business easily

When customers search Google for things related to your business, showing your business at the top of the result page will attract more customers to your business. Advertisements using Google Ads can help small businesses to get displayed on the first pages of search engine results.

You first need your own website to advertise with Google Ads. You should find the best web designing company in Kerala who can build a suitable website for your business. You can use this as an opportunity to link your online ads to this site and let customers know more about your business.

2. Google Ads lets you reach local customers

Google Ads gives you various targeting options. So it will be easier for your small business to advertise your products and services to the target audience. If you have a local store, using Google Ads to serve advertisements to target audiences in that area only will be more effective.

3. The results of Google Ads can be measured

Google Ads gives you easy-to-understand information about your campaigns and an in-depth analysis of your campaign results. You can get information about clicks, impressions, keywords, and budgets from Google Ads. You can set your business goals and track their success based on information such as website traffic, best-performing keywords, potential sales, qualified leads, etc.

5. Google Ads gives high ROI

One of the good things about Google Ads is that you only need to pay according to the number of clicks on the ad. Ads that target the potential audience of your business can turn them into customers. This will give you a high ROI.

4. Google Ads is suitable for all types of businesses

Google Ads is suitable for any type of business. The size of your business or your industry won’t restrict you from using Google Ads. Small, medium or large-scale businesses can use Google Ads.

6. Google Ads gives you fast and transparent results

Google Ads will start showing your ads immediately. This means that customers will immediately start coming to your website through the links in the ad. Combining speed and precise targeting strategies helps you get relevant clicks immediately.

7. Google Ads is faster and easier than search engine optimization

Google Ads is faster than SEO. SEO is relatively inexpensive. This made it to be a very popular method of digital marketing. However, using SEO for a business can take months to get results. This may require the assistance of a professional SEO company. Google Ads will deliver the result faster than that.

8. Google Ads lets you control your own budget

You have complete control over the budget of your Google Ads campaigns. You can control everything from the maximum bid on the ad to the daily budget of the campaign.

9. Google Ads helps you beat your competitors

Displaying your ad at the top of Google search result pages by using Google Ads will help you beat your competitors. Competitor analysis can help you find new and profitable keywords for your campaigns.

10. Google Ads helps to create brand awareness

It is a common misconception that using Google Ads can only help to generate leads and sell products and services. Google Ads can do more such as creating brand awareness. Although it is difficult for relatively small businesses to create brand awareness. Establishing brand recognition among your target audience is essential for the growth of the business.

Benefits of Google Ads for Small Businesses – Summary

Google Ads gives many benefits to small business owners such as high ROI, better brand recognition, control over your digital marketing budget, and so on.

Leave a Reply

Your email address will not be published. Required fields are marked *